പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി ബിഗ് ബോസ് സീസൺ 3…! മത്സരാർത്ഥികളുടെ ലിസ്റ്റിൽ രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂർ വരെ ; ലോഗോ പുറത്തിറക്കി ടോവിനോ തോമസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബിഗ് ബോസ് ഷോയുടെ മൂന്നാം സീസൺ ഉടനെത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സ്റ്റാർ സിംഗർ സീസൺ 8 വേദിയിൽ നടൻ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസൺ 3ന്റെ ലോഗോ പുറത്തിറക്കിയത്.

ബിഗ് ബോസ് ഷോയുടെ ലോഗോ ലോഞ്ച് ഇവന്റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുൻ ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട് . ബിഗ് ബോസ് 3ൽ രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂരിന്റെ പേരുകൾ വരെ ഉയർന്നുകേൾക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ സീമ വിനീത്, അർച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാർക്കലി മരക്കാർ തുടങ്ങി നിരവധി പേരുകളും ഉയരുന്നുണ്ട്.

കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ ആര്യയും ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൂന്നാം സീസണിന്റെ ലോഗോ പ്രകാശന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യ രണ്ട് സീസണുകളും അവതരിപ്പിച്ച മോഹൻലാൽ തന്നെയായിരിക്കും മൂന്നാം സീസണിലും അവതാരകനെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസൺ 2 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു. 75ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നതായി മോഹൻലാൽ ബിഗ് ബോസ് ഹൗസിലെത്തി മൽസരാർത്ഥികളെ അറിയിച്ചത്.

ആദ്യ സീസണിൽ സാബു മോൻ അബ്ദുസമദാണ് ടൈറ്റിൽ വിന്നറായത്. പേളി മാണി രണ്ടാമതും ഷിയാസ് കരീം മൂന്നാം സ്ഥാനത്തും എത്തി. ബിഗ് ബോസ് മലയാളം ആദ്യ രണ്ട് സീസണുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു.

മറ്റ് ഭാഷകളിൽ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയത്. നിലവിൽ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്.