
ബാറ്റിൽ ഓഫ് ദി ഒർജിനൽസ് ! ബിഗ് ബോസ് 5ന് തുടക്കം; മാർച്ച് 26ന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും
ബിഗ് ബോസ്സ് ആരാധകരുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിരാമം. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 5ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു.
മാർച്ച് 26ന് ആണ് റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്.
രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ബിഗ് ബോസിന്റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും.
100 ദിവസം കുറെയധികം ക്യാമറകൾക്ക് മുൻപിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുകൂട്ടം ആളുകൾ താമസിക്കുന്നതാണ് ഷോ. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
കഴിഞ്ഞ നാല് സീസണുകളിലും ഷോയുടെ അവതാരകനായി എത്തിയ മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തുക.