video
play-sharp-fill
കേരളത്തിൽ ഇനി ബുദ്ധക്ഷേത്രവും ; പുതിയ ക്ഷേത്രം നിർമ്മിക്കുന്നത് പാലായിൽ

കേരളത്തിൽ ഇനി ബുദ്ധക്ഷേത്രവും ; പുതിയ ക്ഷേത്രം നിർമ്മിക്കുന്നത് പാലായിൽ

സ്വന്തം ലേഖകൻ

പാലാ: കേരള സംസ്ഥാനത്തെ ആദ്യ ടിബറ്റൻ ബുദ്ധക്ഷേത്രവും പഠനകേന്ദ്രവും കോട്ടയം പാലായ്ക്കു സമീപം വേഴാങ്ങാനം ഗ്രാമത്തിൽ ഒരുങ്ങുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള മഹാബോധി ഇന്റർനാഷണൽ സ്പിരിച്വൽ ട്രസ്റ്റാണ് നേതൃത്വം നൽകുന്നത്.കർണാടകയിലെ ബൈലക്കുപ്പയിലെ ബുദ്ധസന്ന്യാസിമാരുടെ നിർദേശപ്രകാരമാണ് ക്ഷേത്രനിർമ്മാണം. ഒരുവർഷംമുമ്പ് ബൈലക്കുപ്പയിലെ കെംപോജിയുടെ നേതൃത്വത്തിലുള്ള സന്ന്യാസിസംഘം ഇവിടെയെത്തിയാണ് ക്ഷേത്രശിലാസ്ഥാപനം നടത്തിയത്.

700 ചതുരശ്രയടി വിസ്തീർണത്തിലുള്ള ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. ബുദ്ധൻ, അമിതാഭ ബുദ്ധ, ഗുരു റിമ്പോച്ചി, അവലോകിതേശ്വരൻ, മഞ്ജുശ്രീ എന്നിവരുടെ വിഗ്രഹങ്ങളാണ് സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരു മാസത്തിനുള്ളിൽ നടത്തും. ടിബറ്റൻ ബുദ്ധഭിക്ഷുക്കൾക്ക് താമസിക്കാനുള്ള സംഘാരാമത്തിനും അന്ന് തറക്കല്ലിടും. ബുദ്ധസന്ദേശങ്ങളെക്കുറിച്ച് അറിവു പകരുന്ന കേന്ദ്രമായും ക്ഷേത്രം മാറുമെന്ന് ട്രസ്റ്റ് ഭാരവാഹി ആർ.എൻ.പിള്ള പറഞ്ഞു.ടിബറ്റൻ ബുദ്ധമത രീതിയിൽ ധ്യാനപരിശീലനവും ധർമപ്രഭാഷണവും നടത്തും. വേഴാങ്ങാനം സ്വദേശിയായ വണ്ടർകുന്നേൽ മാത്യുവാണ് 15 സെന്റ് സ്ഥലം ക്ഷേത്രം നിർമ്മിക്കാൻ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group