play-sharp-fill
ഭോപ്പാൽ വാതക ദുരന്തം;ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് തള്ളിയത്..!

ഭോപ്പാൽ വാതക ദുരന്തം;ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് തള്ളിയത്..!

സ്വന്തം ലേഖകൻ

ഡൽഹി : ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി.1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് കമ്പനി നൽകിയത്. എന്നാൽ, 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്ന ആവശ്യമാണ് തള്ളിയത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. യൂനിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസായിരുന്നു എതിർകക്ഷി

നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടെങ്കിൽ അത് നികത്തേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്ന് കോടതി പറഞ്ഞു. ദുരന്ത ബാധിതരുടെ പേരിൽ ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാറിന്‍റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

1984ലെ ഭോപാൽ ഗ്യാസ് ദുരന്തത്തിൽ മൂവായിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരിസ്ഥിതിക്ക് ഉൾപ്പടെ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തത്തിൽ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

Tags :