play-sharp-fill
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി മധ്യപ്രദേശ് സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി മധ്യപ്രദേശ് സർക്കാർ

 

സ്വന്തം ലേഖകൻ

ഭോപാൽ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി മധ്യപ്രദേശ് സർക്കാർ. ഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കു പിന്നാലെയാണ് മധ്യപ്രദേശ് സി എ എക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി കമൽനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.


ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമാണ് സി എ എയെന്ന് വ്യക്തമാക്കുന്ന പ്രമേയത്തിൽ നിയമം പ്രാബല്യത്തിലാക്കിയതിനെ തുടർന്ന് അതിനെതിരെ സംസ്ഥാനത്ത് ഉയർന്ന പ്രതിഷേധങ്ങളെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group