video
play-sharp-fill
നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 32 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 32 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍

ഭോപാല്‍: ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അറുപത് യാത്രക്കാരില്‍ 32 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സിധിയില്‍ നിന്ന് സാത്നയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ശാര്‍ദ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഭോപാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 60 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ വീഡിയോ സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു. പറഞ്ഞു. സംസ്ഥാനത്ത് കേന്ദ്രആഭ്യന്തരമന്ത്രി ഓണ്‍ലൈന്‍ വഴി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ദുരന്തത്തെ തുടര്‍ന്ന് മാറ്റി വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group