video
play-sharp-fill

രണ്ട് വർഷം മുൻപ് നടന്ന ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകം പുറത്തായത് അടുക്കളയിലെ അമ്മായിയമ്മ -മരുമകൾ തർക്കത്തെ തുടർന്ന് ; വാക്‌പോരിൽ കൊലപാതക വിവരം കേട്ട ബന്ധു മദ്യലഹരിയിൽ പൊലീസിൽ വിവരമറിയിച്ചു ; ഷാജിയെ തിരുവോണദിവസം സഹോദരൻ കൊലപ്പെടുത്തിയത് ഭാര്യയെ അപമാനിച്ചതോടെ

രണ്ട് വർഷം മുൻപ് നടന്ന ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകം പുറത്തായത് അടുക്കളയിലെ അമ്മായിയമ്മ -മരുമകൾ തർക്കത്തെ തുടർന്ന് ; വാക്‌പോരിൽ കൊലപാതക വിവരം കേട്ട ബന്ധു മദ്യലഹരിയിൽ പൊലീസിൽ വിവരമറിയിച്ചു ; ഷാജിയെ തിരുവോണദിവസം സഹോദരൻ കൊലപ്പെടുത്തിയത് ഭാര്യയെ അപമാനിച്ചതോടെ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : രണ്ട് വർഷം മുൻപ് നടന്ന ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് അടുക്കളയിലെ അമ്മായിയമ്മ- മരുമകൾ പോരിനെ തുടർന്നാണ്. ഷാജിയുടെ അമ്മ പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടെയാണ് അറിയാതെ ഈ കൊലപാതക വിവരം പറഞ്ഞത്.

ഇത് കേട്ട ഇവരുടെ ബന്ധുവായ റോയി മദ്യലഹരിയിൽ പൊലീസ് സ്‌റ്റേഷനിലെത്തി ഷാജി സ്വപ്‌നത്തിൽ വന്ന് കൊലപാതകം വിവരം പറഞ്ഞുവെന്ന് പറയുകയായിരുന്നു. എന്നാൽ മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോൾ സത്യം വെളിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജി നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ട ശേഷം കോൺക്രീറ്റ് ചെയ്തതിരുന്നു.

ഈ കോൺക്രീറ്റ് മറ വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിൻ കഷ്ണങ്ങളുമാണ് പൊലീസും ഫോറൻസിക് വിദഗദ്ധരും പുറത്തെടുത്തത്. കുഴിയിൽ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധന നടത്തും. ഡിഎൻഎ ടെസ്റ്റും നടത്തും.

സംഭവത്തിൽ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇരുവരും ചേർന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

ഷാജി സജിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയേറ്റ് ഷാജി നിലത്തുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം പുറംലോകമറിയാതെ വരികെയും ചെയ്തു. സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. പല കേസുകളിലും പ്രതിയായിരുന്നതിനാൽ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

പൊലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാർ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരം വിളിച്ചുപറയുകയുമായിരുന്നു.

പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്പി. ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടർന്ന് പത്തനംതിട്ട പുനലൂർ ഡിവൈ.എസ്പി.മാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.