കോട്ടയം ഭാരത് ആശുപത്രിയും, അങ്കമാലി ലിറ്റിൽ ഫ്‌ളവറും , വാസൻ ഐ കെയർ സെന്ററും, ചേർത്തല കെ.വി.എമ്മും സർക്കാരിനെപ്പറ്റിച്ചു: നഴ്‌സുമാർക്ക് ശമ്പളം നൽകാത്ത സ്വകാര്യ ആശുപത്രികൾ സർക്കാരിൽ നിന്ന് വെട്ടിച്ചത് 8.98 കോടി; സർക്കാരിനെപ്പറ്റിച്ച 67 സ്വകാര്യ ആശുപത്രികളുടെ പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകൻ
കോട്ടയം: നഴ്‌സുമാർക്ക് ഒരു രൂപ നൽകാൻ മടികാട്ടുന്ന സംസ്ഥാനത്തെ 67 സ്വകാര്യ ആശുപത്രികൾ സർക്കാരിനെപ്പറ്റിച്ച് വെട്ടിച്ചെടുത്തത് 8.98 കോടി..! വൈദ്യുതി വകുപ്പിന് കുടിശിക ഇനത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ നൽകാനുള്ള കണക്കാണ് ഇത്. 8.98 കോടി രൂപയിൽ കേസിൽ കുടുങ്ങിക്കിടക്കുന്ന 3.68 കോടി രൂപ കിഴിച്ചാൽ പോലും 5.29 കോടി രൂപയാണ് കുടിശികയായി അടയ്ക്കാനുള്ളത്. 2010 മുതൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്കാണ് തേർഡ് ഐ ന്യൂസ് ലൈവിന് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ചത്.
രോഗികളെ ഞെക്കിപ്പിഴിഞ്ഞ് കോടികൾ ഊറ്റിയെടുക്കുന്ന സ്വകാര്യ ആശുപത്രികളാണ് വൈദ്യുതി കുടിശക ഇനത്തിലുള്ള തുക അടയ്ക്കാൻ തയ്യാറാകാതെ സർക്കാരിനെപ്പറ്റിച്ച് കേസും കൂട്ടവുമായി മുങ്ങി നടക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി നൽകാനുള്ളത് ഒരു കോടി അറുപത് ലക്ഷം രൂപയാണ്. ഈ ഒരു കോടി അറുപത് ലക്ഷത്തിനും കേസും കൂട്ടവുമായി ആശുപത്രി അധികൃതർ നടക്കുന്നതിനാൽ ഇതുവരെയും തുക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബിയ്ക്ക് കഴിഞ്ഞിട്ടില്ല. കേസൊതുക്കിയിട്ട് തുക നൽകാമെന്ന ധാരണയിൽ ആശുപത്രി അധികൃതർ നിൽക്കുന്നതിനാൽ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നാണ് ഈ കോടീശ്വരൻമാരുടെ വൈദ്യുതി ചോർച്ചയുടെ കണക്ക് പുറത്ത് വരുന്നത്.
രണ്ടാം സ്ഥാനത്ത് ഉള്ള പോളക്കുളത്ത് ആശുപത്രിയ്ക്ക് 54.55 ലക്ഷം കേസിൽ പെടാതെയും, 55.24 ലക്ഷം കേസിൽ പെട്ടും കുടിശികയുണ്ട്. ഇത് രണ്ടും സർക്കാർ കണക്കിൽ ഫയലിലുറങ്ങുന്നതിനാൽ ഫ്യൂസ് ഊരലോ മറ്റ് നടപടികളോ ഒന്നുമില്ല. ആശുപത്രിയ്ക്കും സുഖം സർക്കാരിനും സുഖം. കോട്ടയം ജില്ലയിലെ ഭാരത് ചാരിറ്റബിൾ ആശുപത്രിയ്ക്കുമുണ്ട് 26.85 ലക്ഷം രൂപയുടെ കുടിശിക. കേസും കൂട്ടവുമായി തുക കോടതി കയറിയിറങ്ങിയിരിക്കുന്നതിനാൽ സർക്കാരിന് തുക പിരിച്ചെടുക്കാൻ ഇനിയും സാധിച്ചിട്ടില്ല.
വാസൻ ഐ കെയർ സെന്ററിന്റെ എറണാകുളം എം.ജി റോഡ് ശാഖയിലെ കുടിശിക 3.21 ലക്ഷം രൂപയാണ്. ചേർത്ത കെ.വി.എം ആശുപത്രിയ്ക്ക് 5.20 ലക്ഷം രൂപയുടെ കുടിശികയുണ്ടെങ്കിലും ഇത് കേസിൽ കിടക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രികളുടെ പട്ടിക ഇങ്ങനെ
- ലിറ്റിൽ ഫ്‌ളവർ അങ്കമാലി – 1.60 കോടി
- പോളക്കുളത്ത് ആശുപത്രി – 1.09 കോടി
- ശ്രീധരീയം ആയുർവേദിക് ആശുപത്രി – 62.80 ലക്ഷം
- ഹോളി ഫാമിലി ആശുപത്രി – 50.62 ലക്ഷം
- അൽമാസ് ആശുപത്രി കോട്ടയക്കൽ ചങ്കുവെട്ടി – 50.34 ലക്ഷം
- എസ്.പി ഫോർട്ട് ആശുപ്ത്രി – 47.47 ലക്ഷം
- സൂട്ട് റോയൽ ആശുപത്രി – 40.69 ലക്ഷം
- എസ്.കെ ആശുപത്രി – 34.67 ലക്ഷം
- പൂനൂർ ആശുപത്രി – 31.58 ലക്ഷം
- ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ – 27.14 ലക്ഷം
- ഭാരത് ചാരിറ്റബിൾ ഹോസ്പ്പിറ്റൽ കോട്ടയം – 26.85
- പിവിഎസ് മെമ്മോറിയൽ ഹോസ്പിറ്റൽ – 26.48 ലക്ഷം
- ലൈഫ് കെയർ ഹോസ്്പിറ്റൽസ് കോട്ടയം – 21.28 ലക്ഷം
- സ്റ്റാർ കെയർ ഹോസ്പിറ്റൽസ് കോഴിക്കോട് – 16.78 ലക്ഷം
- എസ് യുടി ഹോസ്പിറ്റൽ വ്ട്ടപ്പാറ – 16.44 ലക്ഷം
- അലീഡ് ഹോസ്പിറ്റൽ – 14.97 ലക്ഷം
- പി.എൻ.എം ഹോസ്പിറ്റൽ – 14.29 ലക്ഷം
- വെസ്റ്റേൺ ഹോസ്പിറ്റൽ – 13.55 ലക്ഷം
- എസ്.എച്ച് ഹോസ്പിറ്റൽ – 11.99 ലക്ഷം
- മോളിക്കുളാർ മൾട്ടി സ്‌പെഷ്യാലിറ്റ് ഹോസ്പിറ്റൽ – 10.40 ലക്ഷം
- എസ്.എസ്.എം ഹോസ്പിറ്റൽ – 10.06 ലക്ഷം
- സെന്റ് ജോൺസ് ഹോസ്്പിറ്റൽ കട്ടപ്പന – 8.79 ലക്ഷം
- പി.വി.എസ് ഹോസ്പിറ്റൽ – 8.55 ലക്ഷം
- അസീസി അട്ടോൺമെന്റ് ഹോസ്പിറ്റൽ – 7.70 ലക്ഷം
- ആയുർഗ്രീൻ ഹോസ്്പിറ്റൽ – 7.59 ലക്ഷം
- പാലക്കാട് വെൽകെയർ ഹോസ്പിറ്റൽ – 6.21 ലക്ഷം
- ശ്രീ ഉത്രാടം തിരുന്നാൾ ഹോസ്പിറ്റൽ – 5.31 ലക്ഷം
- ചേർത്തല കെ.വി.എം ഹോസ്പിറ്റൽ – 5.20 ലക്ഷം
- അശ്വിനി സ്‌പെഷ്യൽ ഹോസ്പിറ്റൽ നെടുമങ്ങാട് – 5.11 ലക്ഷം
- വേളാങ്കണ്ണിമാതാ ഹോസ്പിറ്റൽ – 4.59 ലക്ഷം
- വാസൻ ഐ കെയർ ഹോസ്പിറ്റൽ എം.ജി റോഡ് എറണാകുളം – 3.21 ലക്ഷം
- യുണൈറ്റഡ് ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ – 3.11 ലക്ഷം
- കിംസ് ഹോസ്പിറ്റൽ – 2.82 ലക്ഷം
- ഫാത്തിമമാതാ മിഷൻ ഹോസ്പിറ്റൽ കൽപ്പറ്റ – 2.81 ലക്ഷം
- പി.വി.എസ് മെമ്മോറിയൽ ഹോസ്പിറ്റൽ – 2.65 ലക്ഷം
- എ.എം ഹോസ്പിറ്റൽ – 2.36 ലക്ഷം
- സെന്റ് ജോസഫ്‌സ് ഹോസ്പിറ്റൽ അഞ്ചൽ – 2.22 ലക്ഷം
- വാസൻ ഐ കെയർ ഹോസ്പിറ്റൽ – 1.92 ലക്ഷം
- ശാന്തി ഹോസ്പിറ്റൽ – 1.52 ലക്ഷം
- എംജിഡിഎം ഹോസ്പിറ്റൽ ദേവഗിരി – 1.49 ലക്ഷം
- സെൻസാ ഹോസ്പിറ്റൽ – 1.48 ലക്ഷം
- ട്രിനിറ്റി ഹോസ്പിറ്റൽ – 1.43 ലക്ഷം
- സിറ്റി ഹോസ്്പിറ്റൽ – 1.41 ലക്ഷം
- ജനതാ ഹോസ്പിറ്റൽ – 1.31 ലക്ഷം
- വാസൻ ഐ കെയർ ഹോസ്പ്പിറ്റൽ പട്ടം – 1.30 ലക്ഷം
- അൽ അബീർ ഹോസ്പിറ്റൽ – 99641
- ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ – 90,266
- വാസൻ ഐ കെയർ കോഴിക്കോട് -90,066
- വാസൻ ഐ കെയർ കണ്ണൂർ – 81,096
- ലക്ഷ്മി ഹോസ്പിറ്റൽ – 69,861
- ലൈഫ് ലൈൻ ഹോസ്പിറ്റൽ – 64,831
- ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ – 54,683
- എക്‌സൽഷ്യൽ ഹോസ്പിറ്റൽ – 49,552
- ഇ.എം.എസ് മെമ്മോറിയൽ കോ ഓപ്പറേറ്റീവ് ആൻഡ് റിസേർച്ച് സെന്റർ – 45,998
- പി.ജി.എസ് ഹോസ്പിറ്റൽ – 43,839
- പാറക്കാട്ട് ഹോസ്പിറ്റൽ – 40,365
- വാസൻ ഐ കെയർ ഹോസ്പിറ്റൽ പാലാരിവട്ടം- 39,223
- കൊട്ടാക്കാട്ട് മെഡികെയർ ഹോസ്പിറ്റൽ – 38,116
- എബനേസർ ഹോസ്പിറ്റൽ – 32,014
- നിർമ്മല ഹോസ്പിറ്റൽ – 25,800
- തോംസൺ ഹോസ്പിറ്റാലിറ്റി പ്രൈ ലിമിറ്റഡ് – 21,994
- മാനൂർ ഹോസ്പിറ്റൽ – 21, 775
- പോയാനിൽ ഹോസ്പിറ്റൽ – 16374
- ചന്ദ്രമതിയമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ – 5259
- വിജയ ഹോസ്പിറ്റൽ ആൻഡ് റിസോർട്ട് – 4000
- അസംഷൻ ഹോസ്പിറ്റൽ സുൽത്താൻ ബത്തേരി – 2579
- അർച്ചന ആശുപത്രി – 2190
വൈദ്യുതി കുടിശിക വരുത്തിയ വൻകിട ടെക്‌സ്്‌െൈറ്റെൽ ഷോപ്പുകളുടെ അടക്കമുള്ള പട്ടിക അടുത്ത ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടും. https://thirdeyenewslive.com/kseb-bill-crores-kerala/