
തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ പരാതി നൽകി
തേർഡ് ഐ ബ്യൂറോ
കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിൽ തേർഡ് ഐ ന്യൂസ് ലൈവ് മൂന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം നടത്തിയത്.
2017 ൽ ഭാരത് ആശുപത്രിയിൽ നടന്ന നേഴ്സുമാരുടെ സമരത്തിന്റെ സമയത്ത് ഭാരത് ആശുപത്രി മാനേജ്‌മെന്റിനോട് തേർഡ് ഐ ന്യൂസ് ലൈവിന്റെ ചീഫ് എഡിറ്ററും മാനേജിംങ് ഡയറക്ടറുമായ എ.കെ ശ്രീകുമാർ മൂന്നരലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, ഇത് നൽകാതെ വന്നതിനെ തുടർന്നാണ് തേർഡ് ഐ ന്യൂസ് കൊവിഡ് കാലത്ത് ഭാരതിനെതിരെ വാർത്ത നൽകുന്നതെന്നുമായിരുന്നു സുനിൽ ഡോക്ടറുടെ പരാമർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിൽ ഡോക്ടറുടെ വ്യാജ പ്രചാരണം പുറത്തു വന്നതിനു പിന്നാലെ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ പരാതി ജില്ലാ പൊലീസ് മേധാവിയ്ക്കു ഇമെയിലായി അയച്ചിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ നേരിട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തി പരാതി നൽകുകയായിരുന്നു.