ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതിലേക്ക് എത്തിച്ചത് സിപിഎം നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ കാരണമായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

Spread the love

 

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതിലേക്ക് എത്തിച്ചത് സിപിഎം നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ കാരണമായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

video
play-sharp-fill

സിപിഎം വിതയ്ക്കുന്നത് ബിജെപി കൊയ്യുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും സാദിഖലി ശിഹാബ് ങ്ങള്‍ ആരോപിച്ചു. മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിലായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി
ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിക്കുന്ന നിലയിലേക്കാണ് കേരളത്തില്‍ സിപിഎം മാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് കുറ്റപ്പെടുത്തിയ മുസ്ലിം ലീഗ് അധ്യക്ഷന്‍ എം കെ രാഘവനെ കരീംക്കയായി അവതരിപ്പിച്ചതും ഷാഫി പറമ്ബിലിനെതിരെ വ്യാജ കാഫിറാന്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മതനിരാസത്തില്‍ ഊട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് കേരളത്തില്‍ സിപിഎം മാര്‍ക്കറ്റ് ചെയ്യുന്നത് . ഇടതില്ലെങ്കില്‍ മുസ്ലീങ്ങള്‍ രണ്ടാംതരം പൗരന്മാര്‍ ആകും എന്ന് പറയുന്നതൊക്കെ തമാശയാണ്. അതൊക്കെ ശത്രുക്കളുടെ വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറയുന്നു.