നാല്പതോളം പേര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണർ; ഭരണങ്ങാനത്ത് കിണറ്റില്‍ വിഷം കലക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

Spread the love

പാലാ: ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ആലമറ്റത്തെ കുന്നിൻമുകളിലുള്ള കിണറ്റില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു.

video
play-sharp-fill

പഞ്ചായത്ത് മെമ്ബര്‍ എൻ.എം.ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ച് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച്‌ ആണ് കിണറ്റില്‍ വിഷം കലക്കിയത്. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, പഞ്ചായത്ത് മെമ്ബര്‍ എൻ.എം. ബിജു എന്നിവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.

നാല്പതോളം പേര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തിയ കുറ്റവാളികളെ എത്രയുംവേഗം പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടികള്‍ കുളിക്കാൻ വെള്ളം ശേഖരിക്കവെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തില്‍ പത കണ്ടെത്തി. വെള്ളത്തിന് പാല്‍നിറവുമായിരുന്നു. കിണറ്റിലെ പ്രാണികളും മറ്റും ചത്തൊടുങ്ങിയ നിലയിലായിരുന്നു. കുന്നിൻമുകളിലുള്ള ജോസ് മാരിയടിയിലിന്റെ പുരയിടത്തിലെ കിണറ്റില്‍ നിന്ന് അഞ്ച് വീട്ടുകാരാണ് വെള്ളം ശേഖരിച്ചിരുന്നത്.