play-sharp-fill
ബിവറേജസുകൾ അടയ്ക്കണം: മാസ്ക് ധരിച്ച് പ്രതിഷേധവുമായി യുവമോർച്ച കോട്ടയത്ത്

ബിവറേജസുകൾ അടയ്ക്കണം: മാസ്ക് ധരിച്ച് പ്രതിഷേധവുമായി യുവമോർച്ച കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം : 24 മണിക്കൂറിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണം എന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ല യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധം നടത്തി.


കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിൽ കാര്യങ്ങൾ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡൻ്റ് സോബിൻ ലാൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി എന്നിവർ സംസാരിച്ചു.

ജില്ലാ ഉപാദ്ധ്യക്ഷൻമാരായ ബിനു കോട്ടയം , പ്രമോദ് സോമൻ, ജില്ലാ ട്രഷറർ രാജ്മോഹൻ , ജില്ലാ സെക്രട്ടറി അരവിന്ദ് കല്ലറ , വിനോദ് കോട്ടയം, രാഹുൽ ടി.പി , ശ്യാംകുമാർ, ഹരി, സാംസൺ , അനന്തു എന്നിവർ പ്രസംഗിച്ചു.