
പാസ്റ്റർ ചമഞ്ഞ് വീടുകളിലെത്തി പ്രാർത്ഥനയും മോഷണവും ; പോലീസ് അന്വേഷിച്ച് എത്തിയാൽ മനുഷ്യ വിസർജ്യം എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി കോട്ടയത്തെ ജയിലിൽ നിന്ന് മോചിതനായി ; ഇയാളെ കരുതിയിരിക്കണമെന്ന നിർദ്ദേശവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി
കോട്ടയം : കരുതിയിരിക്കണം ഈ മോഷ്ടവിനെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി. പാസ്റ്റർ ചമഞ്ഞ് വീടുകളിലെത്തി പ്രാർത്ഥനയുടെ പേരിൽ മോഷണം നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ മോഷ്ടാവ് കഴിഞ്ഞ ദിവസം ജയിൽ മോചിതനായയിരുന്നു, ഇയാൾ വീണ്ടും ഇത്തരത്തിൽ മോഷണം നടത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് പോലീസ് നിർദേശം നൽകിയിരിക്കുകയാണ്.
വാകത്താനം പോലീസ് സ്റ്റേഷനിൽ മാല മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കാഞ്ഞിരങ്കുളം പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ് നായരാണ് (47) കോട്ടയം ജയിൽ നിന്ന് മോചിതനായത്.
തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന, ആയുധ നിയമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ 34കേസുകളിൽ പ്രതിയാണ് ഇയാൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാളുടെ തട്ടിപ്പ്, വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത‌് വിഭാഗത്തിന്റെ പ്രാർത്ഥന പോലെ പ്രാർത്ഥിച്ച് അവരുടെ മനസ്സ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതാണ് പ്രതിയുടെ പതിവ് രീതി.
ഏതെങ്കിലും കേസിൽ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തുമ്പോഴും, കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരെ എറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതും ഇയാളുടെ രീതിയാണ്
പൊതുജനങ്ങൾ ഇയാളെ ശ്രദ്ധിക്കണമെന്നും ഇത്തരക്കാരുടെ തട്ടിപ്പിൽ അകപ്പെടാതെ സൂക്ഷിക്കണമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അറിച്ചു.