ഇനിയും കാത്തിരിക്കണമെന്ന് സർക്കാർ: ഓൺ ലൈൻ മദ്യവിൽപന തീരുമാനം പിന്നീട് : അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ .
അതേസമയം, ഓൺ ലൈൻ മദ്യവിൽപന ആലോചിച്ചിട്ടില്ലെന്നും ലോക്ക് ഡൗൺ കഴിയും വരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 21 ദിവസത്തേക്ക് ഇനി ബെവ്‌കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യം മുഴുവൻ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണിനേത്തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ സാഹചര്യത്തിൽ മദ്യം ഓൺലൈനായി നൽകാനുള്ള സാധ്യതകൾ തേടുകയാണ് സംസ്ഥാന സർക്കാർ എന്ന വാർത്ത പുറത്തു വന്നിരുന്നു .ആലോചനയ്ക്ക് പച്ചക്കൊടി ലഭിച്ചാൽ വീടുകളിലിരുന്നാൽ മദ്യം ലഭിയ്ക്കും.മദ്യപാനം ദീർഘകാല ശീലമാക്കി മാറ്റിയവർക്ക് മദ്യപാനം
പൊടുന്നനവേ നിർത്തിയാലുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇത്തരം ആലോചനകൾ.കുടുയൻമാരിൽ ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ആരോഗ്യമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുമോയെന്ന ആശങ്കയും ബന്ധപ്പെട്ടവർക്കുണ്ട്. എന്നാൽ മന്ത്രിയുടെ പുതിയ പ്രസ്ഥാവന ഉടൻ ഓൺലൈൻ ആക്കാൻ സാധ്യതയില്ലെന്നാണ്.