കുപ്പി വേണോ ഇനി ഈ പറയുന്ന സമയം എത്തണം : ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു: ബാറുകളിൽ പാഴ്‌സൽ സംവിധാനം എർപ്പെടുത്തും
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവർത്തനം സമയം പുനക്രമീകരിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി ബിവറേജസ് ഔട്ട് ലെറ്റുകൾ പ്രവർത്തികയുള്ളു.
കൂടാതെ ബിവറേജസ് ഔട്ട്ലറ്റുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് തീരുമാനം അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം സം്സ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചു കഴിഞ്ഞു. എന്നാൽ മദ്യം വാങ്ങിക്കൊണ്ടുപോകാൻ ഇനി ബാറുകളിൽ കൗണ്ടറുകൾ തുടങ്ങുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ബാറുകളിൽ കൗണ്ടറുകളിലൂടെ പാഴ്സൽ കൊടുക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Third Eye News Live
0