play-sharp-fill
വിറ്റഴിക്കാനാകാതെ കാലാവധി കഴിഞ്ഞ 50 ലക്ഷത്തോളം ലിറ്റർ ബിയർ; നശിപ്പിക്കാനായി തൃശ്ശൂരിൽ നിന്ന്  തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലേക്ക് ; വൻ തുക നഷ്ടം സഹിച്ച്  ബിവറേജസ് കോർപറേഷൻ

വിറ്റഴിക്കാനാകാതെ കാലാവധി കഴിഞ്ഞ 50 ലക്ഷത്തോളം ലിറ്റർ ബിയർ; നശിപ്പിക്കാനായി തൃശ്ശൂരിൽ നിന്ന് തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലേക്ക് ; വൻ തുക നഷ്ടം സഹിച്ച് ബിവറേജസ് കോർപറേഷൻ

സ്വന്തം ലേഖകൻ

തൃശൂർ: വിറ്റഴിക്കാനാകാതെ വന്ന 50 ലക്ഷത്തോളം ലിറ്റർ ബിയർ ബിവറേജസ് കോർപറേഷൻ നശിപ്പിക്കാനൊരുങ്ങുന്നു. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നതിനാൽ അതിനനുസരിച്ചാണ് കോർപറേഷൻ വാങ്ങിയിരുന്നത്. പതിവുരീതി മാറ്റിയതോടെയാണ് ബിയർ നശിപ്പിക്കേണ്ടി വരുന്നത്. ഇത്രയധികം ബിയർ വാങ്ങിയതിന്റെ വിലയും കമ്പനികൾക്ക് നൽകിയിട്ടില്ല.

മദ്യവിൽപ്പനശാലകളിലൂടെ കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും വിറ്റഴിക്കേണ്ട ബിയറുകളാണിവ. നിയമപ്രകാരം ബിയർ ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നശിപ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഗതിയിൽ മദ്യം വിറ്റഴിച്ചതിന്റെ ശേഷമാണ് പണം കമ്പനികൾക്ക് നൽകുക. ബിയറിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. ആറുമാസത്തിനകം വിറ്റഴിക്കുമെന്നതിനാൽ ബിയർ ഉത്‌പാദനക്കമ്പനികൾക്ക് പണം വേഗത്തിൽ കിട്ടിയിരുന്നു. ഇപ്പോൾ വിറ്റഴിക്കാനാകാത്തതിനാൽ പണം കൊടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. വിറ്റഴിക്കാനാകാത്ത ഇനത്തിന് പണം നൽകേണ്ടി വന്നാൽ കോർപറേഷന് നല്ല തുക നഷ്ടം വരും.

വിറ്റഴിക്കാനാകാതെ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതിനാൽ കോർപറേഷന്റെ സംഭരണശാലകളിലും വിൽപ്പനശാലകളിലും പുതിയ സ്റ്റോക്ക് സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണ്. 50 ലക്ഷത്തോളം ലിറ്റർ ബിയർ ഉൾക്കൊള്ളുന്ന 70 ലക്ഷത്തോളം കുപ്പികൾ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലെത്തിച്ചു വേണം നശിപ്പിക്കാൻ. ഇതിനായും നല്ലൊരു തുക ചെലവിടണം.