video
play-sharp-fill
ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു; ലോക്ക് ഡൗണില്‍ മദ്യവിതരണം എങ്ങനെ? ഹോം ഡെലിവറി ഉണ്ടാകുമോ? ; മദ്യവിതരണത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍

ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു; ലോക്ക് ഡൗണില്‍ മദ്യവിതരണം എങ്ങനെ? ഹോം ഡെലിവറി ഉണ്ടാകുമോ? ; മദ്യവിതരണത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു എന്ന സുപ്രധാന തീരുമാനവുമായി എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍.
മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദന്‍ ബെവ്കോ എംഡിയുമായി ചര്‍ച്ച നടത്തി.

ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഒപ്പം അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂളിലും ഭേദഗതി വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച് ബെവ്കോ എംഡിയുടെ മുന്നില്‍ ഏതെങ്കിലും കമ്പനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്സൈസ് കമ്മിഷണര്‍ക്കു കൈമാറും. കമ്മിഷണര്‍ വിശദവിവരങ്ങള്‍ സഹിതം എക്സൈസ് മന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിക്കും. മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.

കഴിഞ്ഞ തവണത്തേപ്പോലെ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ടെങ്കിലും അന്തിമധാരണയായിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കു കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ബെവ്ക്യു ആപ് ഏര്‍പ്പെടുത്തിയത്. അന്ന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.

 

Tags :