ബെവ്കോ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകണം ; സര്‍ക്കാരിനോട് ശുപാർശ ചെയ്ത് ബിവറേജസ് കോർപറേഷന്‍
തിരുവനന്തപുരം : ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോർപറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു.
കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു. ജീവനക്കാർക്ക് 19.25 ശതമാനം എക്സ് ഗ്രേഷ്യയും 10.25 ശതമാനം ഇൻസെന്‍റീവും അനുവദിച്ചതോടെയാണ് കഴിഞ്ഞതവണ 90,000 രൂപ വരെ ബോണസ് ലഭിക്കാൻ സാഹചര്യമൊരുങ്ങിയത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാര്‍ക്ക് 85,000 രൂപ വരെയാണ് കഴിഞ്ഞ തവണ ബോണസായി ലഭിച്ചത്. ബെവ്കോയിലെ ലേബലിങ് തൊഴിലാളികള്‍ വരെയുള്ളവർക്ക് ബോണസ് ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4000 രൂപയും ഉത്സവബത്ത 2750 രൂപയുമാണ്. പെൻഷൻകാർക്ക് 1000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്ബളം വാങ്ങുന്നവർക്കാണ് 4000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.
ലോട്ടറി ഏജന്റുമാർക്കും വില്‍പനക്കാർക്കും ഉത്സവബത്തയായി 7000 രൂപ നല്‍കും. പെൻഷൻകാർക്ക് 2500 രൂപ നല്‍കും. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപയും 2000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികള്‍ക്ക് 20 % ബോണസും 10,500 രൂപ അഡ്വാൻസും നല്‍കും. മാസശമ്ബളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്ബളത്തിനു തൂല്യമായ തുക അഡ്വാൻസായി നല്‍കും.