video
play-sharp-fill

ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; കാഴ്ചക്കാർ മദ്യക്കുപ്പികൾ അടിച്ചുമാറ്റാൻ തുടങ്ങിയതോടെ പൊലീസ് കാവൽ ഏർപ്പെടുത്തി

ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; കാഴ്ചക്കാർ മദ്യക്കുപ്പികൾ അടിച്ചുമാറ്റാൻ തുടങ്ങിയതോടെ പൊലീസ് കാവൽ ഏർപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി ജില്ലയിലെ നാടുകാണിയിലാണ് സംഭവം നടന്നത്. നാടുകാണിയിൽ അയ്യക്കാട് വളവിലാണ് അപകടം നടന്നത്.ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം കാഴ്ചക്കാർ മദ്യക്കുപ്പി അടിച്ചുമാറ്റാൻ തുടങ്ങിയതോടെ മദ്യക്കുപ്പികൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തി. സ്ഥലത്ത് ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് പോലീസ് നിയന്ത്രിക്കുന്നുണ്ട്.