ബംഗളൂരു സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം: ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു, ആശുപത്രി അധികൃതരുടെ വീഴ്ച്ചയെന്ന് കുടുംബം

Spread the love

 

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്.

video
play-sharp-fill

 

മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

 

അതേസമയം തീപിടിത്തം ഉണ്ടായ സ്ഥലത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. അപകട വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group