play-sharp-fill
ഐ ഫോൺ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് വാങ്ങിയപ്പോൾ ഫാദർ സിജോ പണ്ടപ്പള്ളിൽ ഫോൺ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക്  ഓടി ; ഫോൺ നിലത്തെറിഞ്ഞുടച്ച് ഫ്‌ളഷ് ചെയ്ത് കളയാനും ശ്രമം ; പെൻഡ്രൈവ് നശിപ്പിക്കാൻ ജീവനക്കാരിയുടെ ശ്രമം : തിരുവല്ലയിൽ റെയ്ഡിനിടെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

ഐ ഫോൺ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് വാങ്ങിയപ്പോൾ ഫാദർ സിജോ പണ്ടപ്പള്ളിൽ ഫോൺ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടി ; ഫോൺ നിലത്തെറിഞ്ഞുടച്ച് ഫ്‌ളഷ് ചെയ്ത് കളയാനും ശ്രമം ; പെൻഡ്രൈവ് നശിപ്പിക്കാൻ ജീവനക്കാരിയുടെ ശ്രമം : തിരുവല്ലയിൽ റെയ്ഡിനിടെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

സ്വന്തം ലേഖകൻ

തിരുവല്ല:മൂന്ന് ദിവസമായി തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ചിന്റെ ആസ്ഥാനത്ത് നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പൂർത്തിയാകുമ്പോൾ പുറത്ത് വരുന്നത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്.  ബിലീവേഴ്‌സ് ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ നടന്ന ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയിൽ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാടാണ് കണ്ടെത്തിയത്.

റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കൽ കോളേജിന്റെ മാനേജറും ആയ ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോൺ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് പരിശോധിക്കുന്നതിന് ഇടയിൽ ഫാദർ സിജോ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടി ഫോൺ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പശ്ചാത്തലത്തിൽ തെളിവ് നശീകരണത്തിന് ഫാദറിനെതിരെ അന്വേഷണമുണ്ടാകും. ഫോൺ നശിപ്പിച്ച് ഫ്‌ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകർന്ന ഫോൺ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിടിച്ച ഫോണിൽ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. മറ്റൊരു തെളിവായ പെൻഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

ഇതിന് പിന്നിലും ഫാജർ സിജോയാണെന്നാണ് ഉയരുന്ന ആരോപണം. റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏഴുകോടി രൂപ ബിലിവേഴ്‌സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറിൽ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡൽഹിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിടിച്ചെടുത്തത്.

ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സഭ പ്രതീക്ഷിച്ചിരുന്നു. റെയ്ഡിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന സൂചനയും കിട്ടി.

ഇതുകൊണ്ടാവും പരമാവധി തുക കാറിലും മറ്റും സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബിലിവേഴ്‌സ് സ്ഥാപകൻ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദർ ഡാനിയൽ വർഗീസും വിദേശത്താണ്.

ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷമാകും അന്വേഷണമായിരിക്കും എൻഫോഴ്‌സ്‌മെന്റ് കേസ് ഏറ്റെടുക്കുക.

ഗുരുതരമായ ആരോപണങ്ങളാണ് സഭയ്‌ക്കെതിരെ ഉയരുന്നത്. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചർച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയൽ എസ്റ്റേറ്റ് കൺസ്‌ട്രെഷൻ മേഖലകളിലേക്ക് വകമാറ്റി ചിലവഴിച്ചുവെന്നാണ് കണ്ടെത്തൽ.