video
play-sharp-fill

ഉണ്ട വിവാദം പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ; ബെഹ്‌റയുടെ തൊപ്പി തെറിക്കുമോ …!

ഉണ്ട വിവാദം പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ; ബെഹ്‌റയുടെ തൊപ്പി തെറിക്കുമോ …!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവം വിവാദമായത് സർക്കാരിനും പൊലീസ് സേനയ്ക്കും വലിയ നാണക്കേടാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ നാണക്കേടായ ‘ഉണ്ട’ കാണാതായ സംഭവത്തിൽ നിന്ന് എങ്ങനെ കരകയറാം എന്ന ആലോചനയിലാണ് സർക്കാർ.

ആരുടെയെങ്കിലും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നാണ് സർക്കാർ അന്വേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് തോക്കും തിരകളും കാണാതായത് സി.എ.ജി കണ്ടെത്തുകയും അത് വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തുകയും ചെയ്തത് സർക്കാരിനും പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേടായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ ബഹ്‌റയുടെ തൊപ്പി തെറിക്കാനുള്ള സാഹചര്യവും ഏറെയാണ്.

കാണാതായ വെടിയുണ്ടകളുടെ എണ്ണം 12,061ആയതാണ് വലിയ തലവേദനയായിരിക്കുന്നത്. ഇത്രയും ഉണ്ട എങ്ങോട്ട് പോയി എന്നതാണ് സംശയത്തിന് ഇട നൽകുന്നത്. 25 തോക്കുകളും കാണാതായത് എങ്ങനെ എന്നാണ് പൊലീസ് സേനയ്ക്കകത്തും ചോദ്യമുയരുന്നത്.

അതേസമയം,സി.ബി.ഐ അന്വേഷിക്കണ്ടി വരുമോ എന്ന ആക്ഷപവും ഉയരുന്നുണ്ട്.ഈ നാണക്കേടിൽ നിന്ന് എങ്ങനെ കരകയറാം എന്ന ചിന്തയിലാണ് ഉന്നതതലപ്പത്തിരിക്കുന്നവർ.അതിനായി പൊലീസിലെ സംശമുളളവരെ നിരീക്ഷിക്കും. തോക്കുകളും ഉണ്ടകളും കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അടക്കം നിരീക്ഷിക്കും.

ഒന്നു രണ്ടു ദിവസത്തിനകം പൊലീസ് ഇതിനെപ്പറ്റിയുള്ള വ്യക്തത വരുത്തും എന്നാണ് അറിയുന്നത്. അതുണ്ടായില്ലെങ്കിൽ ഉണ്ട കാണാതായതിനെപ്പറ്റി അന്വേഷണം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. സംഭവം സി.ബി.ഐയെ കൊണ്ട് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

കാണാതായ ഉണ്ടകളുടെ നിലവാരം, അതിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും വിലയിരുത്തും.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഉണ്ട വിവാദം പ്രതിപക്ഷം പ്രചരണായുധമാക്കാനുള്ള സാദ്ധ്യത കൊടുക്കാതെ സംഭവം തീർക്കാനും ആലോചനയുണ്ട്. എന്നാൽ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എന്നാണ് അറിയുന്നത്. വീണുകിട്ടിയ ആയുധം എന്ന നിലയിൽ ഈ പ്രശ്‌നം ഉയർത്തിപ്പിടിച്ച് ആളിക്കത്തിക്കാനുള്ള ശ്രമവുമുണ്ട്.