
ബീറ്റ്റൂട്ട് പച്ചടി
ചേരുവകൾ
1.ബീറ്റ്റൂട്ട്-1 വലുത് (ചെറുതാക്കി അരിഞ്ഞത്)
2.കടുക്- അര ടീസ്പൂൺ
3.വെളിച്ചെണ്ണ- ആവശ്യത്തിന്
4.വറ്റൽ മുളക്- 3 എണ്ണം
5.കറിവേപ്പില -1 തണ്ട്
6.കട്ടിയുള്ള തൈര് – 1 കപ്പ്
7.ഉപ്പ് – പാകത്തിന്
അരപ്പിനുള്ള ചേരുവകൾ
1. തേങ്ങ – 1 കപ്പ്
2.പച്ചമുളക് -3
3.കറിവേപ്പില – 1 തണ്ട്
4.കടുക് – അര ടീസ്പൂൺ
5.ജീരകം- (ആവശ്യമെങ്കിൽ) അര ടീസ്പൂൺ
6.വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരപ്പിനുള്ള ചേരുവകകൾ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക. ഒരു ട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ബീറ്റ്റൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ തൈര് ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് സ്റ്റൗവ് ഓഫ് ചെയ്യുക. ബീറ്റ്റൂട്ട് പച്ചടി തയ്യാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group



