
ബിയറടിച്ചാൽ ഞാൻ നന്നായി സംസാരിക്കും: ബിയർ അടിക്കുന്നതും , മദ്യപിക്കുന്നതും അത്ര വലിയ കുറ്റമായി കരുതുന്നില്ല; കെട്ടിയോൾ അത്ര വലിയ മാലാഖയല്ല; തുറന്ന് പറഞ്ഞ് വീണ നന്ദകുമാർ
സിനിമ ഡെസക്
കോട്ടയം: മദ്യപിക്കുന്നതും , ബിയർ അടിക്കുന്നതും അത്ര വലിയ കുറ്റമല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ വീണ നന്ദകുമാര്‍.
താന്‍ ബിയര്‍ അടിക്കുമെന്ന് അടുത്തിടെ വീണ തുറന്നു പറഞ്ഞിരുന്നു. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിക്കുകയാണ് താരം. ഫെബ്രുവരി ലക്കം മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിൽ നടത്തുന്നത്. മദ്യപിച്ചാൽ നന്നായി സംസാരിക്കുന്ന ആളാണ് താൻ എന്നും വീണ തുറന്ന് പറയുന്നു. അഭിനയത്തിന്റെ പേരില്‍ മാത്രമല്ല, നിലപാടുകളിലൂടെയും വ്യത്യസ്തയാണെന്ന് വീണ ഇതിലൂടെ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത്.? അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം പെൺകുട്ടികളും ബിയര്‍ കഴിക്കുന്നവരാണ്.അത് ചെയ്യുന്നത് ഇത്ര വിവാദമാക്കേണ്ട കാര്യമില്ല.
അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ .അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു ആഘോഷിക്കുന്നതും ട്രോള് വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കുക” വീണ പറയുന്നു
തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിലും തന്റെ നിലപാട് വീണ വ്യക്തമാക്കി. ഇന്ന വേഷങ്ങളെ ചെയ്യുള്ളൂ എന്ന നിബന്ധനകളൊന്നും തനിക്കില്ലെന്നും നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യുമെന്നും വീണ പറയുന്നു
“അഭിനയിക്കുമ്പോള്‍ നിബന്ധനകളൊന്നുമില്ല. നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യും. അല്ലാതെ ഇന്നതേ ചെയ്യൂ ഇന്നത് ചെയ്യില്ല എന്നില്ല. തിരക്കഥയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു അഭിനേത്രിക്ക് ഓപ്പണായിട്ടുള്ള ഒരു മനസാണ് എപ്പോഴും വേണ്ടതെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സ്‌ക്രിപ്റ്റില്‍ നല്ലൊരു കഥാപാത്രത്തിനായി എന്തും ചെയ്യും”.