കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു: ജില്ലയിൽ മൂന്ന് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നാലായി ഉയർന്ന സാഹചര്യത്തിൽ വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിനോടുനുബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചു .
കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യും. ഇവരിൽ രോഗം സ്ഥിരീകരിച്ചതും എന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരെ ബീച്ച് ജനറൽ ആശുപത്രിയിലേക്കും മാറ്റി ചികിത്സിക്കും. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിക്കഴിഞ്ഞു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി .
അതേസമയം ,രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ മൂന്ന് കൺട്രോൾ റൂമുകൾ തുറന്നതായും അവശ്യവസ്തുകൾ ജനങ്ങളിൽ എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പും കണ്ട്രോൾ റൂം തുറക്കും അദ്ദേഹം കൂട്ടിച്ചേർത്തു.