സൗന്ദര്യ സംരക്ഷണത്തിന് ഐസ്ക്യൂബ് വച്ച് മുഖത്ത് മസ്സാജ്, സ്ക്രബ് എന്നിവ ചെയ്യാറുണ്ടോ?; എന്നാൽ ഇത് ശ്രദ്ധിക്കണം ഇല്ലെങ്കിൽ പണി കിട്ടും

Spread the love

 സൗന്ദര്യ സംരക്ഷണത്തിന് മുഖത്ത് ഐസ് ഇടുന്നത് വളരെ നല്ലതാണെന്നാണ് ചില വിദഗ്ധർ പറയുന്നത്. അതിനാൽ തന്നെ മിക്കവരും മുഖത്ത് ഐസ് ക്യൂബ് വച്ച് മസ്സാജ്, സ്ക്രബ് പോലുള്ളവ ചെയ്യാറുണ്ട്.

എന്നാല്‍ ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കണം. ഒരു കരണവശാലയും മുഖത്ത് നേരിട്ട് ഐസ് ഇടരുത്. കാരണം ഇത് ചർമ്മത്തിന് വളരെയേറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഐസ് ക്യൂബുകള്‍ ഒരു തുണിയില്‍ പൊതിഞ്ഞോ അല്ലെങ്കില്‍ കറ്റാർ വാഴ പോലുള്ളവ ചേർത്തോ മുഖത്ത് ഇടുന്നതാണ് ഉത്തമം. ഐസ് ക്യൂബ് മുഖത്ത് ഇടുന്നത് കണ്ണുകള്‍ക്ക് താഴെ, താടിയെല്ല്, നെറ്റി എന്നിവിടങ്ങളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. എന്നാല്‍ ഒരേ സ്ഥലത്ത് 10-15 സെക്കൻഡില്‍ കൂടുതല്‍ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൂടാതെ തന്നെ 3 മിനിറ്റില്‍ കൂടുതല്‍ നേരം മുഖത്ത് ഐസ് വയ്ക്കരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖക്കുരു കുറയ്ക്കാൻ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് സഹായിക്കും. ചുവപ്പ്, വീക്കം എന്നിവ ശമിപ്പിക്കുകയും അധിക എണ്ണ ഉത്പാദനം കുറയ്ക്കുകയും ഐസ് ക്യൂബ് ഇടുന്നതിലൂടെ സഹായിക്കും. ചർമ്മത്തിലെ സുഷിരങ്ങള്‍ ചുരുക്കാനും ഐസ് ക്യൂബ് മസാജ് സഹായകരമാണ്.