video
play-sharp-fill

ബ്യൂട്ടീഷന്‍ സുചിത്ര പിള്ള കൊലക്കേസ്; പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

ബ്യൂട്ടീഷന്‍ സുചിത്ര പിള്ള കൊലക്കേസ്; പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Spread the love

സ്വന്തം ലേഖിക

കൊല്ലം: ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മാര്‍ച്ച്‌ 20 നായിരുന്നു കൊലപാതകം.
കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച്‌ നടന്ന വിശദമായ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു.

സുചിത്രയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച സൈബര്‍സെല്‍, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സുചിത്ര പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു.

അന്വേഷണത്തില്‍ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തില്‍ സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പ്രശാന്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങുന്നു.

പാലക്കാട് മണലി ശ്രീരാം നഗറില്‍, വിഘ്‌നേശ് ഭവന്‍’ എന്നുപേരായ വാടകവീട്ടില്‍ താമസിക്കുന്ന പ്രശാന്ത് എന്ന കീബോര്‍ഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തില്‍ പൊലീസ് എത്തി.