video
play-sharp-fill
ബ്യൂട്ടിപാർലർ മാനേജർ കൊല്ലപ്പെട്ട നിലയിൽ ; ജീവനക്കാരനെ തേടി പൊലീസ്

ബ്യൂട്ടിപാർലർ മാനേജർ കൊല്ലപ്പെട്ട നിലയിൽ ; ജീവനക്കാരനെ തേടി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചി കാക്കനാട് ബ്യൂട്ടിപാർലർ മാനേജർ കൊല്ലപ്പെട്ട നിലയിൽ. കാക്കനാടിന് സമീപം തെങ്ങോടുള്ള ബ്യൂട്ടിപാർലർ മാനേജരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ സ്ഥാപനത്തിലെ ജീവനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം.

ബ്യൂട്ടി പാർലർ ജീവനക്കാർ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് പേരാണ് ഇവിടെ താമസിക്കുന്നത്. വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് വിജയ് ശ്രീധരനെ ചണ്ഡിരുദ്ര എന്നയാൾ കുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.