play-sharp-fill
മാതാവിന്റെ പെൻഷൻ തുക കൈക്കലാക്കി മദ്യപിച്ച് ബഹളം; ചോദ്യം ചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

മാതാവിന്റെ പെൻഷൻ തുക കൈക്കലാക്കി മദ്യപിച്ച് ബഹളം; ചോദ്യം ചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ 

ഹരിപ്പാട്: ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. താമല്ലാക്കൽ കാട്ടിൽ ചിറയിൽ പ്രദീപ് (52) നെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്.


വൃദ്ധമാതാവിന്റെ പെൻഷൻ തുക കൈക്കലാക്കിയ ശേഷം മദ്യപിച്ച് ബഹളമുണ്ടാക്കുകയും വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുന്നത് കൊല്ലത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ ജേഷ്ഠ സഹോദരൻ വീട്ടിലെത്തി ചോദ്യം ചെയ്തതിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദ്ദനം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ എസ് എച്ച് ഒ ശ്യാംകുമാർ. വി, എസ് ഐ മാരായ ഷെഫീഖ്, ഷൈജ, സിപിഒ മാരായ കിഷോർ കുമാർ, എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.