video
play-sharp-fill
വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഉണ്ടായിരുന്നോ…?  ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റപ്പെടുത്തുമെന്ന് ഹൈക്കോടതി

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഉണ്ടായിരുന്നോ…? ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റപ്പെടുത്തുമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ ക്രിമിനല്‍ ബാധ്യത എങ്ങനെ ചുമത്തുമെന്ന് ഹൈകോടതി.

കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നില്ലല്ലോ എന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥര്‍ നേരായ ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ കരടിക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.

പൊതുതാത്പര്യ ഹര്‍ജിയില്‍ വനം വകുപ്പ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയുടെ ഹര്‍ജി ആണ് കോടതി പരിഗണിച്ചത്. കേസ് മെയ് 25 ന് വീണ്ടും പരിഗണിക്കും.