video
play-sharp-fill

Friday, May 23, 2025
HomeUncategorizedകിണറ്റിൽ വീണ കരടി ചാകാൻ കാരണം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടി..! വീഴ്ച വരുത്തിയ...

കിണറ്റിൽ വീണ കരടി ചാകാൻ കാരണം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടി..! വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യം..! ഹൈക്കോടതിയിൽ ഹർജി..!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണമെന്നാണ് ഹർജിയിലെ വാദം.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്റിനറി സർജൻ അടക്കമുള്ളവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിലുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. നേരത്തെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെയും ഉള്ളടക്കം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാ‍ർഡനും ‍ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments