
കോട്ടയം: ഇങ്ങനെ ഒരു ബീഫ് റെസിപ്പി നിങ്ങള്‍ക്കറിയാമോ? ഇതാണ് ബീഫ് കൊണ്ടാട്ടം
ചേരുവകള്‍
ബീഫ് -1/2 കിലോ
ഉപ്പ് പാകത്തിന്
മഞ്ഞള്‍ പൊടി -3/4 ടീസ്പൂണ്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി -2 ടീസ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
ബീഫ് മസാല -1 ടീസ്പൂണ്‍
കോണ്‍ഫ്ലോർ -2 ടേബിള്‍ സ്പൂണ്‍
വിനാഗിരി /നാരങ്ങാനീര് -1 ടീസ്പൂണ്‍
മുട്ട -1 എണ്ണം
വെളിച്ചെണ്ണ പൊരിക്കാൻ
സവാള -2 എണ്ണം
വെളുത്തുള്ളി ഇഞ്ചി അരച്ചത് -1 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി -1 ടീസ്പൂണ്‍
ബീഫ് മസാല -1 ടീസ്പൂണ്‍
ഉണക്കമുളക് ചതച്ചത് -1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് -11/2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് -2 എണ്ണം
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1. ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് ഉപ്പും മഞ്ഞള്‍ പൊടിയും ചേർത്തു കുഴച്ചുവേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട,വെള്ളം ബീഫില്‍ നിന്നും ഇറങ്ങി വരും.
2. ബീഫ് വെന്തു വന്ന ശേഷം കഷ്ണവും അതിലുള്ള വെള്ളവും മാറ്റി വെക്കുക.
3. ഇനി ബീഫിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ,മുളക് പൊടി ,കുരുമുളക് പൊടി ,ബീഫ് മസാല ,ഉപ്പ് ,വിനാഗിരി ,കോണ്‍ ഫ്ലവർ ,മുട്ട ഇവ ചേർത്തു മിക്സ് ചെയ്യുക. എന്നിട്ട് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക.
4. മുഴുവൻ ബീഫും പൊരിച്ചെടുത്ത ശേഷം കുറച്ചു എണ്ണ മാറ്റിവെച്ചിട്ട് ബാക്കിയുള്ളതിലേക്ക് സവാള അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റുക.ഇതിലേക്ക് 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വറ്റല്‍ മുളകും ചേർത്തു വഴറ്റി എണ്ണ തെളിഞ്ഞു വന്ന ശേഷം കാശ്മീരി മുളക് പൊടിയും ബീഫ് മസാലയും വറ്റല്‍ മുളക് ചതച്ചതും ചേർത്തു വഴറ്റുക.
ഇതിലേക്ക് ടൊമാറ്റോ സോസ് ചേർത്തു മിക്സ് ചെയ്ത ശേഷം ബീഫ് വേവിച്ച വെള്ളം ഒഴിച്ച് വറ്റിച്ചെടുത്തിട്ട് പൊരിച്ച ബീഫ് ചേർത്തു നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.ലാസ്റ്റ് കുറച്ചു കറിവേപ്പില കൂടി ചേർക്കാം.
ബീഫ് കൊണ്ടാട്ടം റെഡി