കൊല്ലം അസീസിയ കോളേജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആസിഫ് അൻസാരി ; മുറിയിലെ തറയിൽ ആസിഫ് അവശനിലയിൽ കിടക്കുന്നത് സുഹൃത്തുക്കൾ കാണുകയായിരുന്നു !

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാർ 62–ാംമൈൽ ജവാഹർ കോളനി പുളിമൂട്ടിൽ റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23)യെയാണു മരിച്ച നിലയിൽ കണ്ടത്.

ഇന്നലെ രാവിലെ 7.15 ആയിട്ടും ആസിഫ് എഴുന്നേൽക്കാത്തതോടെ അടുത്ത മുറിയിലെ സുഹൃത്തുക്കൾ വന്നു നോക്കുമ്പോൾ തറയിൽ അവശ നിലയിൽ കിടക്കുന്നതാണു കണ്ടത്. തുടർന്ന് എംബിബിഎസ് വിദ്യാർഥികളെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ എത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ശരീരം തണുത്ത നിലയിലായിരുന്നു. ഉടൻ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടു പോയി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു എന്നു കണ്ണനല്ലൂർ എസ്ഐ എസ്.ഗോപകുമാർ പറഞ്ഞു. പൊലീസ് കേസെടുത്തു.കബറടക്കം ഇന്ന് 12ന് വണ്ടിപ്പെരിയാർ ജുമാമസ്ജിദിൽ. മാതാവ്: നസീമ (ഹെഡ്മിസ്ട്രസ്, അഴുത ഗവ.എൽപിഎസ്). സഹോദരൻ: ആഷിക്