ഭാരത് ധര്‍മ്മ കര്‍ഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ജൂലായ് 29ന്
സ്വന്തം ലേഖകന്‍
കോട്ടയം: ഭാരത് ധര്‍മ്മ കര്‍ഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ജൂലായ് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം ഐഡ ഹോട്ടലിന് എതിര്‍വശമുള്ള റോട്ടറി ഹാളില്‍ വച്ച് കര്‍ഷക സേന കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ.എം.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കര്‍ഷക സേന ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ.സി.പി. മനോഹരന്‍ വിരിപ്പുകാലാ മുഖ്യ പ്രസംഗവും കര്‍ഷക സേന ജില്ലാ സെക്രട്ടറി ശ്രീ.പി.എന്‍.റെജിമോന്‍ മുണ്ടക്കയം സംഘടനാ സന്ദേശവും നല്കും.ബി.ഡി.ജെ.എസ്.നിയോജക മണ്ഡലം സെക്രട്ടറി ശ്രീ.റ്റി.റ്റി.മോഹനന്‍ സ്വാഗതവും നിയുക്ത കര്‍ഷക സേന നിയോജക മണ്ഡലം പ്രസിഡന്റ് കൃതഞ്തയും പറയും.തുടര്‍ന്നു കര്‍ഷക സേന നിയോജക മണ്ഡലം കൗണ്‍സില്‍ തെരഞ്ഞെടുപ്പും നടത്തപ്പെടും. യോഗത്തില്‍ കോട്ടയം മണ്ഡലത്തിലെ എല്ലാ കര്‍ഷകരും പങ്കെടുക്കേണ്ടതാണ്. യോഗത്തില്‍ പരമാവധി കര്‍ഷകരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികള്‍ നടത്തേണ്ടതാണ്.