ബിഡിജെ എസ് പ്രവർത്തകയോഗം 19 ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ വെസ്റ്റ് മേഖല പ്രവർത്തകയോഗം ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കൽ ശ്രീനാരായണ ധർമ്മ സമിതി ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി അനിൽ തറനിലം ഉദ്ഘാടനം ചെയ്യും.കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ വൈക്കം നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്.രാധാകൃഷ്ണൻ മുഖ്യ പ്രസംഗവും കോട്ടയം ജില്ലാ സെക്രട്ടറി പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും.
മുൻസിപ്പൽ വൈസ് പ്രസിഡന്റ് എൻ.ചന്ദ്രശേഖരൻ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി പി.കെ.ലൈജു കൃതഞ്ജതയും പറയും.
യോഗത്തിൽ മേഖലയിലെ എല്ലാ ബി.ഡി.ജെ.എസ്.പ്രവർത്തകരും പങ്കെടുക്കണമെന്ന് നേതാക്കൾ അറിയിച്ചു.