Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ബി.സി.എം കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും ചാടി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ദേവിക കടുത്ത വിഷാദരോ​ഗത്തിനടിമയായിരുന്നുവെന്ന് സുഹൃത്തുക്കൾ.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് കോളേജ് ജീവനക്കാർ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.
ക്രിട്ടിക്കല്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം എടപ്പോണ്‍ സ്വദേശിനിയായ മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായ ദേവികയ്ക്ക് ഇരുപത്തിയെന്ന് വയസായിരുന്നു.
ഏറെ നാളായി ദേവിക ഡിപ്രഷനിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പോസ്റ്റോഫിസ് ജീവനക്കാരിയായ ദേവികയുടെ അമ്മയും അച്ഛനും പിരിഞ്ഞു താമസിക്കുകയായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ ദേവികയെ ഏറെ അലട്ടിയിരുന്നു. രണ്ടാം തവണയാണ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടണമെന്ന് തോന്നിയത് കൊണ്ടാണ് ചാടിയത് എന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.