ബിബിസി അവതാരികയ്ക്ക് താലിബാന്റെ ഫോൺ സന്ദേശം; വർത്ത അവതരണത്തിനിടെ ഫോൺ കോൾ വന്നു; സംഭാഷണം സ്പീക്കർ ഫോണിലിട്ട് ലൈവായി ലോകത്തെ കേൾപ്പിച്ച് അവതാരിക യൽദ ഹക്കിം

Spread the love

ബിബിസി അവതാരികയ്ക്ക് താലിബാന്റെ ഫോൺ സന്ദേശം; വർത്ത അവതരണത്തിനിടെ ഫോൺ കോൾ വന്നു; സംഭാഷണം സ്പീക്കർ ഫോണിലിട്ട് ലൈവായി ലോകത്തെ കേൾപ്പിച്ച് യൽദ ഹക്കിം

video
play-sharp-fill

സ്വന്തം ലേഖകൻ

ന്യൂഡൽഹി:ബിബിസി അവതാരികയ്ക്ക് താലിബാന്റെ ഫോൺ സന്ദേശം. വാർത്താ അവതരണത്തിനിടെയാണ് ഫോൺ സന്ദേശം വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാബൂളിലേക്ക് എത്തിയ താലിബാൻ സേനയെ കുറിച്ചുള്ള ചർച്ചക്കിടയിലാണ് അപ്രതീക്ഷിത കോൾ വന്നത്.

ബി ബി സി അവതാരിക യൽദ ഹക്കിമിനെയാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വിളിച്ചത്.
ഫോൺ എടുത്ത ശേഷം യൽദ ലൈവിലേക്ക് കോൾ കേൾപ്പിക്കുകയായിരുന്നു.

പേടിക്കാൻ ഒന്നുമില്ല, ഞങ്ങൾ ജനങ്ങളുടെ സേവകരാണ്, ജനജീവിതം പഴയത് പോലെ മുൻപോട്ട് പോകുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്.

സർവ്വകലാശാലകളിലേക്ക് വന്ന പെൺകുട്ടികളെ താലിബാൻ സേന തിരികെ അയക്കുവാണല്ലോ എന്ന അവതാരികയുടെ ചോദ്യത്തിന്
സ്ത്രീകൾക്ക് പഠനവും ജോലിയും എന്നതാണ് ഞങ്ങളുടെ പോളിസി എന്നായിരുന്ന മറുപടി.