Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ബാറ്ററി മോഷണ കേസിൽ മൂന്നുപേർ അറസ്റ്റിൽ.

എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് പ്ലാന്തടത്തിൽ വീട്ടിൽ ആനന്ദ് മകൻ ജിഷ്ണു ആനന്ദ് (21),ഇയാളുടെ സഹോദരനായ വിഷ്ണു ആനന്ദ് (23) എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് ആലക്കോട്ടിൽ വീട്ടിൽ ബഷീർ മകൻ ബാദൂഷ(18) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ രാത്രി പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇന്ന് പുലർച്ചെ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കാർ പരിശോധിക്കുകയും കാറിനുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിൽ എട്ടു ബാറ്ററികൾ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇത് മോഷ്ടിച്ചുകൊണ്ട് വന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു.

സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾക്ക് ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷ്ടിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പാലാ ഹൈവേ പോലീസ് എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ ശ്രീജിത്ത് രാജ്,സജീവ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.