video
play-sharp-fill

വാഹനാപകടത്തില്‍ നടന്‍ ബേസില്‍ ജോര്‍ജ്ജ്  ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്  ദാരുണാന്ത്യം ; അപകടം  സംഭവിച്ചത്  മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി

വാഹനാപകടത്തില്‍ നടന്‍ ബേസില്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം ; അപകടം സംഭവിച്ചത് മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി : വാഹനാപകടത്തില്‍ യുവനടന്‍ ബേസില്‍ ജോര്‍ജ്ജ് അടക്കം മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ നടന്‍ ബേസില്‍ ജോര്‍ജ്ജ്, സുഹൃത്തുക്കളായ അശ്വിന്‍ ജോയ്, നിതിന്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൂവാറ്റുപുഴയില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ഇവര്‍ മൂന്ന് പേരും വാളകം സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്.

ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം സംഭവിച്ചത്

പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ബേസില്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. വാളകം നടപ്പറമ്പേല്‍ ജോര്‍ജ്-സിജി ദമ്പതികളുടെ മകനാണ് ബേസില്‍.

Tags :