
മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.!!
സ്വന്തം ലേഖകൻ
ഇളം നീല നിറത്തിലുള്ള തീമിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. താരങ്ങളായ പേളി മാണി, ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ ചിത്രത്തിനു താഴെ ആശംസ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 15നാണ് ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാര്‍ത്ത അറിയിച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളുടെ കുഞ്ഞു മാലാഖ ഹോപ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. അവള്‍ വളരുന്നതും അവളില്‍ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും കാണാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല”ബേസില്‍ കുറിച്ചതിങ്ങനെ. കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രവും ബേസില്‍ പങ്കുവച്ചിരുന്നു.
മകള്‍ക്കു ഹോപ്പ് എന്നു പേര് നല്‍കാനുള്ള കാരണവും ബേസില്‍ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഭാര്യ എലിസബത്ത് ആണ് പേര് നല്‍കിയതെന്ന് ബേസില്‍ പറയുന്നു. “ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക്ചെയ്യുന്നത്. ആ സീരീസില്‍ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നല്‍കുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്നങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി ജനിക്കുന്ന കുഞ്ഞിനെ അവര്‍ ഹോപ്പ് എന്ന് വിളിച്ചു” ബേസിലിന്റെ വാക്കുകളിങ്ങനെ.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മുഹഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ ആണ് ബേസിലിന്റെ അവസാനം റിലീസിനെത്തിയ ചിത്രം.