
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് ബാറിൽ മധ്യവയസ്കന് പരസ്യവിചാരണ. ഷർട്ടും ചെരുപ്പുകളുമൂരി നടത്തിച്ചുവെന്ന് ആരോപണം. ചോദ്യം ചെയ്ത യുവാക്കൾക്കും മർദ്ദനം.
കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപമുള്ള ബാറിൽ ഇന്നലെ രാത്രി 11.30നാണ് സംഭവം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യം വാങ്ങിയതിന് ശേഷം ബില്ലടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലവസാനിച്ചത്. ബിൽ തുകയായാ 590 രൂപയ്ക്ക 500 രൂപ നല്കുകയും ബാക്കി 90 രൂപ നല്കാത്തതിന് മധ്യവയസ്കന്റെ ഷർട്ടും, ചെരിപ്പുകളുമൂരി നടത്തിച്ചുവെന്നാണ് പരാതി.
ബാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ സംഭവത്തിൽ ചോദ്യം ചെയ്യുകയും തുടർന്ന് ബാർ മാനേജർ ഉൾപ്പെടെ ഇവരെ മർദ്ദിക്കുകയും ചെയ്യുന്നത് സി സി ടി വി ദൃശ്യങ്ങളിൽ കാണാം. മർദ്ദിക്കാൻ മുറികളുണ്ടെന്ന് മാനേജർ പറയുന്നത് സിസിടിവിൽ വ്യക്തമായി കേൾക്കാം.
എന്നാൽ ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവ് എഴുനൂറ് രൂപയ്ക്ക് മദ്യപിച്ച ശേഷം എൻ്റെ കൈയിൽ പണമില്ലന്ന് പറയുകയും, പണം തന്നിട്ട് പോയാൽ മതിയെന്ന് ബാർ ജീവനക്കാർ പറഞ്ഞപ്പോൾ ഇയാൾ ഷർട്ടൂരി കാണിക്കുകയും ബാറിൽ ബഹളം വെയ്ക്കുകയുമായിരുന്നു. തുടർന്ന് ബാർ ജീവനക്കാർ തന്നെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ബാർ അധികൃതർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.



