play-sharp-fill
അതിരമ്പുഴ ലയബാറിനുള്ളിൽ തർക്കം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; മാരകമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

അതിരമ്പുഴ ലയബാറിനുള്ളിൽ തർക്കം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; മാരകമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ക്രൈം ഡെക്‌സ്
കോട്ടയം: അതിരമ്പുഴ ലയബാറിൽ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.
മാഞ്ഞൂർ സ്വദേശി അജിത്തിനാണ് (30) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അതിരമ്പുഴ സ്വദേശിയായ സുബിൻ ബെന്നി(30)യ്‌ക്കെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് ആറരയോടെ അതിരമ്പുഴ ലയബാറിനുള്ളിലായിരുന്നു സംഭവം. മുൻപ് അജിത്തും സുബിനും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായി ബാറിനുള്ളിൽ വച്ച് മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സുബിൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അജിത്തിനെ കുത്തുകയായിരുന്നു.
കുത്തേറ്റ് പുളഞ്ഞ് നിലത്ത് അജിത്ത് വീണതോടെ സുബിൻ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു.
തുടർന്ന് ബാർ ജീവനക്കാർ ചേർന്നാണ് കുത്തേറ്റ അജിത്തിനെ രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടപർ എ.ജെ തോമസ് കേസെടുത്തു.