
സ്വന്തം ലേഖകൻ
ബാർ ബഞ്ച് ബന്ധത്തിൻ്റെ ബഹുമാന്യത നില നിർത്തുന്നതിനു നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതിയോടാവശ്യപ്പെട്ടുകൊണ്ടും, കേസുകളിലെ അദാലത്ത് ഇളവ് സംവിധാനം നിയമവിരുദ്ധമായതിനാൽ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ നടന്നു.
ജില്ലാ സമ്മേളനം ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ബി അശോക് മുഖ്യപ്രഭാഷണം നടത്തി. വിവിധ സഭകളിലായി അഡ്വ. ജോഷി ചീപ്പുങ്കൽ, അഡ്വ. അനിൽ ഐക്കര, അഡ്വ. കുര്യൻ ജോസഫ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ശങ്കർ റാം സമാപന സന്ദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ സമിതിയംഗമായ അഡ്വ. കെ. സേതുലക്ഷ്മി ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. എം. എസ് ഗോപകുമാർ, അഡ്വ. കെ പി സനൽകുമാർ, അഡ്വ.ശ്രീനിവാസൻ നായർ, അഡ്വ.രാജിത് കെ. ആർ, അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ. രോഹിത്. ആർ, അഡ്വ.രാജേഷ് സി മോഹൻ, അഡ്വ.പി. രാജേഷ് കുമാർ, അഡ്വ. വൈശാഖ് എസ് നായർ, തുടങ്ങിയവർ സംസാരിച്ചു. അഡ്വ. അനിൽ ഐക്കര ബാർ ബഞ്ച് ബന്ധത്തിൻ്റെ ബഹുമാന്യത നില നിർത്തുന്നതിനു നടപടികൾ സ്വീകരിക്കണമെന്ന പ്രമേയവും അഡ്വ. രാഹുൽ ഗോപിനാഥ് കേസുകളിലെ അദാലത്ത് ഇളവ് സംവിധാനം നിയമവിരുദ്ധമെന്ന പ്രമേയവും അവതരിപ്പിച്ച് സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി അഡ്വ. ജോഷി ചീപ്പുങ്കൽ (ജില്ലാ പ്രസിഡൻ്റ്), അഡ്വ. അനിൽ ഐക്കര, അഡ്വ. ഡി.മുരളീധർ, അഡ്വ. എസ് അഹീശ്, അഡ്വ.ബിന്ദു ഏബ്രഹാം(വൈസ് പ്രസിഡന്റുമാർ), അഡ്വ. കെ. പി സനൽകുമാർ (ജില്ലാ സെക്രട്ടറി) അഡ്വ. ആർ. രോഹിത്, അഡ്വ. രാജേഷ് പല്ലാട്ട്, അഡ്വ. സി. പ്രവീൺ കുമാർ, അഡ്വ. ലിജി എൽസ ജോൺ (ജോയിൻ്റെ സെക്രട്ടറിമാർ) , അഡ്വ. എസ്. ശ്രീനിവാസൻ നായർ (ട്രഷറർ), അഡ്വ. അജി ആർ നായർ, അഡ്വ. ലത പി നായർ, അഡ്വ. അരവിന്ദാക്ഷ മേനോൻ (കമ്മിറ്റിറ്റി അംഗങ്ങൾ) അഡ്വ. കെ. എം രശ്മി ( ജില്ലാ വനിതാ പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.