video
play-sharp-fill

യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി: 30 ദിവസത്തേയ്ക്കാണ് നടപടി: പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ

യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി: 30 ദിവസത്തേയ്ക്കാണ് നടപടി: പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി. ഇതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ ഇന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടു. യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയപ്പോൾ പരമാവധി പിൻവലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജപ്പെടുത്തി. ഇതോടെയാണ് പണം പിൻവലിക്കാൻ നിക്ഷേപകർ എടിഎമ്മിൽ തിരക്കുകൂട്ടിയത്.

എന്നാൽ പിൻവലിക്കാനെത്തിയവരിൽ ഭൂരിഭാഗം പേരും അറിഞ്ഞില്ല എടിഎം ശൂന്യമാണെന്ന് എടിഎമ്മിൽ പണമില്ലെന്ന കാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന വാദം പലരും ഉന്നയിച്ചു. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സേവിങ്സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപയിൽ കൂടുതൽ നിക്ഷേപകർക്ക് ലഭിക്കില്ല. 30 ദിവസത്തേയ്ക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമം 45ാം വകുപ്പുപ്രകാരം റിസർവ് ബാങ്കാണ് നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ താൽപര്യം മുൻനിർത്തി ബാങ്കിനെ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group