play-sharp-fill
ബാങ്കുകള്‍ അടുത്ത ആഴ്ച നാല് ദിവസം അടച്ചിടും

ബാങ്കുകള്‍ അടുത്ത ആഴ്ച നാല് ദിവസം അടച്ചിടും

സ്വന്തം ലേഖകൻ

ഡൽഹി: പൊതു ബാങ്ക് അവധികൾ, പണിമുടക്ക് എന്നിവ കാരണം അടുത്ത ആഴ്ച മൂന്ന് ദിവസങ്ങൾ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളു. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി മാർച്ച് 27നാണ് സമരം നടത്തുന്നത്.

 

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സമരത്തിന്റെ ഭാഗമാകും. അടുത്ത തിങ്കൾ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും. അതേ സമയം ബുധനാഴ്ച ഉഗാധി, തെലുങ്കു ന്യൂ ഇയർ എന്നിവ പ്രമാണിച്ചും, വെള്ളി സമരമായതിനാലും ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങൾ പൊതു ബാങ്ക് അവധിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വേതനം സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് യൂണിയനുകൾ മാർച്ച് 11 മുതൽ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. പിന്നീട് അത് മാറ്റുകയായിരുന്നു. മുമ്പ് ജനുവരി 31, ഫെബ്രുവരി 1 തുടങ്ങിയ തീയതികളിൽ നടന്ന പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിച്ചിരുന്നു.

 

10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വരിക. ലയന പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടു.സ്വകാര്യ കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് അനുസൃതമായി ബാങ്കുകൾ കൈമാറുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടർച്ചയായുള്ള സർക്കാരുകൾ പൊതുമേഖലാ വിരുദ്ധ ബാങ്കിംഗ് നയങ്ങൾ പിന്തുടരുന്നത് നിർഭാഗ്യകരമാണെന്ന് എ.ബി.ബി.എ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം പ്രതികരിച്ചു.