സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.
കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. വിഷുദിനമായ ഏപ്രില്‍ 14 ഞായറാഴ്ചയാണ്. റംസാന്‍ പ്രമാണിച്ച് ഏപ്രില്‍ 10നാണ് ബാങ്ക് അവധി.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ മൊത്തം 14 അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
April 1: Banks closed for yearly accounts closing
April 5: Babu Jagjivan Ram’s Birthday/Jumat-ul-Vida ( Telangana, Jammu, and Srinagar)
April 7: Sunday
April 9: Gudhi Padwa/Ugadi Festival/Telugu New Year’s Day/Sajibu Nongmapanba (Cheiraoba)/1st Navratra (Maharashtra, Karnataka, Tamil Nadu, Hyderabad – Andhra Pradesh, Hyderabad – Telangana, Manipur, Goa, Jammu, and Srinagar)
April 10: Ramzan-Id (Eid-Ul-Fitr) (Kerala)
April 11: Ramzan-Id (Eid-Ul-Fitr) (1st Shawaal) (most states except Chandigarh, Gangtok, Kochi, Shimla and Thiruvananthapuram)
April 13: Bohag Bihu/Cheiraoba/Baisakhi/Biju Festival, Second Saturday (Agartala, Guwahati, Imphal, Jammu, and Srinagar)
April 14: Sunday
April 15: Bohag Bihu/Himachal Day (Guwahati and Shimla)
April 17: Shree Ram Navami (Chaite Dasain) (Gujarat, Maharashtra, Madhya Pradesh, Orissa, Chandigarh, Andhra Pradesh, Telangana, Rajasthan, Uttar Pradesh, Bihar, Jharkhand, and Himachal Pradesh)
April 20: Garia Puja (Agartala)
April 21: Sunday
April 27: Fourth Saturday
April 28: Sunday