നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത് ; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

Spread the love

 

ബാങ്കിങ്  വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. സോഷ്യല്‍മീഡിയ പേജില്‍  നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ്  ഇക്കാര്യത്തെ കുറിച്ച്‌   നല്‍കിയത് പോലീസ് മുന്നറിയിപ്പ് നൽകിയത്.

 

നിരന്തരമായ സൈബർ തട്ടിപ്പുകൾ വൻ തോതിൽ പ്രചരിച്ച്  കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ തീവ്രമായ ജാഗ്രത പുലർത്തമെന്ന് പോലീസ് അറിയിച്ചുട്ടുണ്ട്. കൂടാതെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.തട്ടിപ്പ് സംബന്ധിച്ച്‌ പരാതി 1930 എന്ന നമ്ബറില്‍ അറിയിക്കാം എന്നും വ്യക്തമാക്കി.

 

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യല്‍ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കുകയുംഅരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത്. ഓർക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച്‌ പരാതി 1930 എന്ന നമ്ബറില്‍ അറിയിക്കാം.

സൈബർ തട്ടിപ്പിനെതിരെ പോലീസ് നിർമിച്ച ഒരു ഹൃസ്വചിത്രം കാണാം. ഇത് പരമാവധി ഷെയർ ചെയ്യുമല്ലൊ.