സഹകരണ കാര്‍ഷിക വികസന ബാങ്ക്‌ ഭരണസമിതി തിരഞ്ഞെടുപ്പ്‌: സ്‌ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന്‌ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടെത്തി

സഹകരണ കാര്‍ഷിക വികസന ബാങ്ക്‌ ഭരണസമിതി തിരഞ്ഞെടുപ്പ്‌: സ്‌ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന്‌ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇന്ന് നടക്കുന്ന പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക്‌ ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയുടെ വീട്ടില്‍നിന്ന്‌ വോട്ടര്‍മാര്‍ക്ക്‌ വിതരണം ചെയ്യാനായി അച്ചടിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടെത്തി.

തൊടുപുഴ പൊലീസിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ റെയ്‌ഡിലാണ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ പിടികൂടിയത്‌. സംഭവത്തില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയും സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരനുമായിരുന്ന തൊടുപുഴ ജയനിലയം ആര്‍. ജയനെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്‌റ്റ്‌ ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട്‌ ജയന്റെ സഹായിയായ വെങ്ങല്ലൂര്‍ പെരുനിലം ബഷീറിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ബാങ്കില്‍നിന്ന്‌ വിതരണം ചെയ്യുന്ന യാഥാര്‍ഥ കാര്‍ഡിന്‌ സമാനമായി വോട്ടര്‍മാരുടെ ഫോട്ടോയും ക്രമ നമ്പരും പതിച്ച വ്യാജ 56 കാര്‍ഡുകള്‍ റെയ്‌ഡില്‍ പിടിച്ചെടുത്തതായി പോലീസ്‌ പറഞ്ഞു.

ഇതിനുപുറമേ പേരും മറ്റ്‌ വിവരങ്ങളും രേഖപ്പെടുത്താത്ത 224 ബ്ലാങ്ക്‌ കാര്‍ഡുകളും 428 ആളുകളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പിയും കണ്ടെടുത്തിട്ടുണ്ട്‌. സംഭവത്തില്‍ കാര്‍ഡ്‌ അച്ചടിച്ച സ്‌ഥലം, എത്രപേര്‍ക്ക്‌ വിതരണം ചെയ്‌തു തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു.