പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ഓഫിസിൽ അക്രമം: ഒരാൾ അറസ്റ്റിൽ

പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ഓഫിസിൽ അക്രമം: ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത പ്രൈവറ്റ് ബാങ്കേഴ്‌സ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫിസിർ അതിക്രമിച്ച് കയറി അക്രമണവും മോഷണവും നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫിസിൽ അക്രമം നടത്തിയത്. ഓഫിസ് അടിച്ചു തകർക്കുകയും, ഇവിടെ സാധനങ്ങൾ മോഷ്ടിക്കുകയുമായിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നായിരുന്നു പരാതി. തുടർന്ന് നിലവിലുള്ള സംസ്ഥാന ഭാരവാഹികൾ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമണത്തിന് നേതൃത്വം നൽകിയ തോട്ടയ്ക്കാട് ചോതിരക്കുന്നേൽ വീട്ടിൽ സിജി ജോസഫിനെയാണ് ചിങ്ങവനം എസ്എച്ച്ഒ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌ഐ സനൽ, എ.എസ്.ഐമാരായ സുരേഷ്, ജയപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജീമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.