play-sharp-fill
ബാങ്കിടപാടുകൾ നേരത്തെ നടത്തുക; 21 മുതൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ബാങ്കിടപാടുകൾ നേരത്തെ നടത്തുക; 21 മുതൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ മാസം 21 മുതൽ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്. ഡിസംബർ 21(വെള്ളി) ന് രാജ്യമൊട്ടുക്ക് പണിമുടക്ക് നടത്തുമെന്ന് രണ്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാൽ ബാങ്കുകൾ അവധിയാണ്. 26(ബുധൻ) നും തൊഴിലാളി സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 (തിങ്കൾ) മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്. ജീവനക്കാരുടെ വേതന നിർണയത്തിനെതിരേയാണ് ആദ്യ പണിമുടക്ക്. ബറോഡ, ദേന, വിജയ ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയാണ് രണ്ടാമത്തെ പണിമുടക്ക്.